വയോധികനെ അജ്ഞാതസംഘം കാറിൽ തട്ടികൊണ്ട് പോയി വഴിയിൽ ഉപേക്ഷിച്ചതായി പരാതി

തലശേരിയിൽ അറുപത്തിയഞ്ചുകാരനായ വയോധികനെ അജ്ഞാതസംഘം

കാറിൽ തട്ടികൊണ്ട് പോയി വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ചൊക്ലി കാട്ടിൽപീടികയിലെ വി.കെ.അബ്ദുൾ മജീദിനെയാണ് ഒരു സംഘം തട്ടികൊണ്ടുപോയത്.

പെരുന്നാൾ ആഘോഷത്തിനായി പടക്കം വാങ്ങാനെത്തിയതായിരുന്നു മജീദ്. ദേശീയപാതയിൽ കൊടുവള്ളിയിൽ വെച്ചാണ് സംഭവം. നാലംഗ സംഘം മജീദിനെ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. തലശേരി ഭാഗത്തേക്കാണ് കാർ പോയത്. മജീദ് ബഹളം വെച്ചതിനെ തുടർന്ന് ചേറ്റം കുന്നിൽ ഇറക്കിവിട്ടു.

തുടർന്ന് മജീദ് തലശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. സംഭവം നടന്നത് ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തലശേരി പൊലീസ് കേസ് അവിടേക്ക് കൈമാറി. കാർ കടന്നുപോയ വഴികളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ആളുമാറി തട്ടികൊണ്ട് പോയതാണോയെന്നും അന്വേഷിക്കും.

error: Content is protected !!
%d bloggers like this: