മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താൻ തീരുമാനിച്ചു

പി.എസ്.സി യുടെ മാറ്റിവച്ച രണ്ടു പരീക്ഷകൾ ഞായറാഴ്ചകളിലായി

ഉച്ചയ്ക്ക്് 1.30 മുതൽ 3.15 വരെ നടത്താൻ പിഎസ്‌സി‌ തീരുമാനിച്ചു. കഴിഞ്ഞ മേയ് 26നു നടത്താനിരുന്ന സിവിൽ പൊലീസ് ഓഫിസർ(പൊലീസ് കോൺസ്റ്റബിൾ),വുമൺ സിവിൽ പൊലീസ് ഓഫിസർ(വനിതാ പൊലീസ് കോൺസ്റ്റബിൾ)തസ്തികയുടെ ഒഎംആർ പരീക്ഷ ജൂലൈ 22 നു നടത്തും.

ജൂൺ 9നു നടത്താനിരുന്ന വിവിധ കമ്പനി, ബോർഡ്, കോർപറേഷൻ എന്നിവിടങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയിലെ ജൂനിയർ അസിസ്റ്റന്റ്്(പട്ടികവർഗം),ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ്് ഇൻഫർമേഷൻ ഓഫിസർ എന്നീ തസ്തികകളുടെ പരീക്ഷ ഓഗസ്റ്റ്് 5 ന് ആണ് നടത്തുക.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജിയോളജി പരീക്ഷ ജൂൺ 23 നും ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക്് പഞ്ചായത്ത്് സെക്രട്ടറി (തസ്തികമാറ്റം) പരീക്ഷ ജൂൺ 25 നും രാവിലെ 10 മുതൽ 12.15 വരെ നടത്തും.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ്(ജൂനിയർ) പരീക്ഷ ജൂൺ 27 നും ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ), അസിസ്റ്റന്റ്് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ആയുർവേദ) പരീക്ഷ ജൂൺ 28 നും വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്്ടർ (മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്) പരീക്ഷ ജൂൺ 29 നും രാവിലെ 7.30 മുതൽ 9.15 വരെ നടത്തും.ഓൺലൈൻ പരീക്ഷകളാണിത്.

%d bloggers like this: