ചരിത്രത്തിൽ ഇന്ന്: ജനുവരി 12

ഇന്ന് ദേശീയ യുവജന ദിനം… 1863 ൽ ഇന്നേ ദിവസം ജനിച്ച് 1902 ജൂലൈ 4 ന് 39 മത് വയസ്സിൽ ഒരു പുരുഷായുസ്സിൽ തിർക്കേണ്ട കാര്യങ്ങൾ പൂർത്തിയാക്കി ലോകത്തോട് വിടവാങ്ങിയ സ്വാമി വിവേകാനന്ദന്റെ ഓർമ ദിനം…

1528- ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി..

1908- ഐഫൽ ടവറിൽ നിന്ന് ആദ്യ ബഹുദൂര റേഡിയോ സന്ദേശമയച്ചു.

1934- ചിറ്റഗോങ് സായുധ കലാപവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര വിപ്ലവ നേതാക്കളായ സൂര്യാ സെൻ, താരകേശ്വർ ദസ്തിക്കർ എന്നിവരെ ബ്രിട്ടിഷുകാർ തൂക്കിലേറ്റി..

1948- മഹാത്മജിയുടെ അവസാന ഉപവാസ സമരം തുടങ്ങി…

1991- ഇറാഖിനെതിരായ യുദ്ധത്തിന് യു എസ് കോൺഗ്രസ് അനുമതി..

1995- നല്ലളം ഡീസൽ പവർ പ്ലാന്റ് നാട്ടിന് സമർപ്പിച്ചു..

2006 – മിനയിൽ ഹജിനിടെ തിക്കും തിരക്കും.. നിരവധി മരണം…

2010 – ഹെയ്ത്തിയെ തകർത്തെറിഞ്ഞ മൂന്നര ലക്ഷം പേർ കൊല്ലപ്പെട്ട ഭൂകമ്പം..

2016- ഫ്രാൻസിസ് മാർപാപ്പ എഴുതിയ ദി നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി പുറത്തിറക്കി…

ജനനം

1869- ഭഗവാൻ ദാസ്.. ഇന്ത്യൻ തിയോസഫിസ്റ്റ്, എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ..1955 ൽ ഭാരതരത്നം ലഭിച്ചു:

1897.. തങ്ങൾ കുഞ്ഞ് മുസലിയാർ… കൊല്ലത്തെ ആദ്യ കാല കശുവണ്ടി വ്യവസായി.’ T K M Engg കോളജ് സ്ഥാപകൻ..

1898- അമ്പാടി ഇക്കാവമ്മ- സാഹിത്യകാരി, വിവർത്തക, ബഹുഭാഷാ പണ്ഡിത:

1916 – പി . ഡബ്ളു.. ബോത്ത – ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് .

1936- മുഫ്തി മുഹമ്മദ് സയ്യിദ് – മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി (വി.പി.സിങ് മന്ത്രിസഭ) മുൻ കാശ്മീർ മുഖ്യമന്ത്രി.. മുഖ്യമന്ത്രി പദവിയിലിരിക്കെ ചരമം..

1940- വീരപ്പ മൊയ്ലി – കോൺഗ്രസ് നേതാവ്… മുൻ കേന്ദ്ര മന്ത്രി, മുൻ കർണാടക മുഖ്യമന്ത്രി.. കന്നഡയിലെ പ്രശസ്ത സാഹിത്യകാരൻ.

1947- ഇ.എം.ശ്രീധരൻ – ഇ.എം.എസിന്റ പുത്രൻ – സാമുഹ്യ- രാഷ്ട്രീയ പ്രവർത്തകൻ..

1972- പ്രിയങ്ക ഗാന്ധി ( വധേര) രാജീവ് ഗാന്ധിയുടെ പുത്രി രാഹുലിന്റെ സഹോദരി..

ചരമം…

1665- പിയറി സി ഫെർമാറ്റ്… കാൽ കുലസിലെ ഫെർമാറ്റ് ലോ നിർമിച്ച വ്യക്തി..

2004.. രാമകൃഷ്ണ ഹെഗ് ഡേ: മുൻ കർണാടക മുഖ്യമന്ത്രി:

2005- അമരിഷ് പുരി. ഹിന്ദി നടൻ..

1976- അഗതാ ക്രിസ്റ്റി … ഇംഗ്ലിഷ് നോവലിസ്റ്റ്.

2012,.. ഹോമയ് വ്യാരമാല – ഇന്ത്യയിലെ പ്രഥമ വനിതാ ഫോട്ടോഗ്രാഫറും.. പത്ര ഛായാഗ്രഹികയും

2017- സി.നാരായണ റെഡ്ഢി.. തെലുങ്ക് സാഹിത്യകാരൻ.. 1988ൽ ജ്ഞാനപീഠം ലഭിച്ചു. ……

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: