ചരിത്രത്തിൽ ഇന്ന്: ജനുവരി 11

0

1759- അമരിക്കയിലെ ഫിലാഡെൽഫിയയിൽ ആദ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായി. 1809- തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രസിദ്ധമായ കുണ്ടറ വിളംബരം വേലുത്തമ്പി ദളവ പുറപ്പെടുവിച്ചു…

1891- ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ നിവേദനം ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു….

1922- 14കാരനായ ലിയോനാർഡ് തോംപ്സണിൽ ഇൻസുലിൻ ആദ്യമായി പരിക്ഷിച്ചു…

1950- കൽക്കട്ട ന്യൂക്ലിയർ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഐറിൻ ജൂലിയട്ട് ക്യൂറി (ക്യൂറി ദമ്പതികളുടെ മകൾ ) ഉദ്ഘാടനം ചെയ്തു..

1964- പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് അമേരിക്കൻ ഡോക്ടർ പുറത്തിറക്കി…

1966- ശാസ്ത്രിജി യുടെ അവിചാരിതമായ പെട്ടന്നുള്ള മരണത്തെ തുടർന്ന് ഗുൽസാരിലിൽ നന്ദ രണ്ടാം വട്ടവും താത്കാലിക പ്രധാനമന്ത്രിയായി…

2002.. ഗ്വണ്ടനാമോ തടവറയിലേക്ക് ആദ്യ തടവുകാരനെ എത്തിച്ചു..

2007- കാർട്ടോസാറ്റിൽ നിന്നുള്ള ആദ്യ ഉപഗ്രഹ ചിത്രം ലഭ്യമായി…

ജനനം

1821.. തിയോഡോർ ഡോസ്റ്റോവ്സ്കി – റഷ്യൻ സാഹിത്യകാരൻ..

1868- ഇമ്മാനുവൽ ലാസ്കർ – പ്രഷ്യ.. ലോക ചെസ് ചാമ്പ്യൻ – ഗണിത ശാസ്ത്ര- തത്വചിന്ത – മേഖലയിലും പ്രശസ്തൻ

1898- വി.എസ്. ഖണ്ഡേക്കർ.. മറാഠി സാഹിത്യകാരൻ.. യയാതിക്ക് 1974ൽ ജ്ഞാനപീഠം നേടി…

1920- സർവോദയം കുര്യൻ – പ്രശസ്ത ഗാന്ധിയൻ..

1927- പാലാകെ.എം. മാത്യു.. കോൺഗ്രസ് നേതാവ് – മുൻ എം.പി. സാഹിത്യകാരൻ.. മീനച്ചിലാറ്റിൻ തീരത്തു നിന്ന് ആത്മകഥ..

1944- ഷിബു സോറൻ – ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി… മുൻ കേന്ദ്ര മന്ത്രി…

1954.. ബാലചന്ദ്ര മേനോൻ – മലയാള സിനിമാലോകത്തെ സകലകലാവല്ലഭൻ…

1954- കൈലാസ് നാഥ് സത്യാർഥി- 2014ലെ സമാധാന നോബൽ നേടിയ ഇന്ത്യക്കാരൻ. ബാലവേലക്കെതിരെ രൂപികരിച്ച ബച്ച്വൻ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചു..

1966- ലാൽ ജോസ്.. സംവിധായകൻ

1966- തിലോരാമ മജുംദാർ – പ്രഥമ കാക്കനാടൻ അവാർഡ് നേടിയ ബംഗാളി സാഹിത്യകാരി..

1973- രാഹുൽ ദ്രാവിഡ്.. ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിൽ.. ഫെബുലസ് ഫോറിലെ ഒരാൾ..

ചരമം

1841- ഈയാച്ചേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ- സർക്കസ് കുലപതി…

1966- ലാൽ ബഹാദുർ ശാസ്ത്രി – ശാന്തി ദൂതൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. താഷ് കെന്റ് കരാർ ഒപ്പിട്ടതിന് തൊട്ടടുത്ത ദിവസം അവിടെ വച്ച് മരണപ്പെട്ടു…

1977- കെ.സി.എസ് പണിക്കർ – ചിത്രകാരൻ

2008- എഡ്മണ്ട് ഹിലാരി ന്യൂസിലാൻഡുകാരനായ പരവതാരോഹകൻ – ആദ്യമായി എവറസ്റ്റ് കീഴടക്കിയ വ്യക്തി..

2014- ഏരിയൽ ഷാരോൺ – ഇസ്രായലിലെ മുൻ പ്രധാനമന്ത്രി…

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading