ഉത്സവപറമ്പിൽ വടിവാളുമായി യുവാവ് പിടിയിൽ

മുഴപ്പിലങ്ങാട്: ക്ഷേത്രോത്സവ പറമ്പിൽ വടിവാളുമായി യുവാവ് പിടിയിൽ , മുഴുപ്പിലങ്ങാട് ശ്രീ കുറുംബക്കാവ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് മുഴുപ്പിലങ്ങാട്ടെ എം . സഞ്ജയ് ( 25 ) യെ എസ് . ഐ ടി . കെ . ഷിജുവും സംഘവും പിടി കൂടിയത് . രാത്രി പതിനൊന്നേ കാലോടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാളെ പോലീസ് പരിശോധിച്ചപ്പോഴാണ് വടിവാൾ കണ്ടെത്തിയത് .അക്രമം ഉണ്ടാക്കാൻ ബോധ പൂർവ്വം ആയുധവുമായെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു . അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയതു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: