സി.ഐ. ശ്രീജിത്തും സംഘവും വലവീശി; 41 വർഷത്തിന് ശേഷം കൊലക്കേസ് പ്രതി പ്രതി അറസ്റ്റിൽ

പാനൂർ:41 വർഷം മുൻപ് സി.പി.എം പ്രവർത്തകരായ തടത്തിൽ ബാലനെയും യു.പി ദാമുവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർഎസ്എസ്സ് പ്രവർത്തകനെ പാനൂർ പോലീസ് അറസ്റ്റു ചെയ്തു. പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ചമ്പാട് തോട്ടുമ്മലിൽ വാലിശ്ശേരി പ്രഭാകരനാ (68) ണ് അറസ്റ്റിലായത്. പയ്യന്നൂർ എടാട്ട് ക്വാട്ടേഴ്‌സിൽ വെച്ചാണ് പാനൂർ സിഐ ടിപി ശ്രീജിത്തിന്റെയും എസ്ഐ കെ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ സിപിഒ മാരായ സുരേഷ്, ഹാഷിം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. 1979 ഏപ്രിൽ ആറാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചമ്പാടുള്ള ബീഡി പീടികയിലെക്ക് ബോംബെറിഞ്ഞ് പരിസരത്തുണ്ടായിരുന്ന ഇരുവരെയും ഒരു സംഘം വെട്ടുകയായിരുന്നു. തടത്തിൽ ബാലൻ സംഭവ സ്ഥലത്ത് വെച്ചും ഗുരുതര പരിക്കുപറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യു.പി ദാമു പതിനെഴ് ദിവസത്തിന് ശേഷം ഏപ്രിൽ 24നും മരണപ്പെടുകയായിരുന്നു. അക്രമത്തിൽ പത്തോളം സി.പി. എം പ്രവർത്തകർക്ക് പരിക്ക് പറ്റിയിരുന്നു. തോട്ടുമ്മൽ പ്രദേശത്ത് ശാഖ തുടങ്ങാനുള്ള പ്രവർത്തനവും പ്രതി ഒളിവിലിരുന്നു കൊണ്ടു നടത്തുന്നുണ്ടായിരുന്നുകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: