കർണ്ണാടകയിൽ വാഹനാപകടം പയ്യന്നൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

പയ്യന്നൂർ : കർണ്ണാടകയിലെ കുശാൽ നഗറിൽ ലോറി ബുള്ളറ്റ് ബൈക്കിലിടിച്ച് പയ്യന്നൂർ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു . ഇന്നലെ വൈകുന്നേരമായിരുന്നു അപകടം . ബാംഗ്ലൂർ സിന്ധി കോളേജിൽ ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിയും കണ്ടോത്ത് കിസാൻ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് തലോറയിലെ ജ്യോത്സ്യർ കെ . വി . പ്രഭാകരന്റെയും കേളോത്ത് പറമ്പിൽ ശ്രീജയുടെയും ഏക മകൻ കെ . വി . ജിജിനാ ( 19 ) ണ് മരണപെട്ടത് .കൂർഗിൽ നിന്നും കുശാൽനഗർ യാത്രക്കിടെയായിരുന്നു അപകടം . ജിജിൻ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: