ജില്ലാ ഹോസ്പിറ്റലിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക

കണ്ണൂർ:ഗവണ്മെന്റ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിന് മുന്നിലെ അശാസ്ത്രീയമായ പാർക്കിംഗ് ആംബുലൻസ് ഉൾപ്പടെ എമർജൻസി വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ആശുപത്രിയിലെ ജനറൽ വാർഡ്,പ്രസവ വാർഡ് ബ്ലോക്കിലേക്ക് ആംബുലൻസിന് പോകാൻ അവിടത്തെ ജീവനക്കാർ അനുവദിക്കുന്നത് ഇരു വശങ്ങളിലും ടൂവീലർ അടക്കം പാർക്ക്‌ ചെയ്യുന്ന വഴിയാണ്.എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോകേണ്ട വഴിയിൽ തടസ്സമായി പാർക്ക്‌ ചെയ്ത വണ്ടികൾ ആംബുലൻസ് ഡ്രൈവ് ചെയ്യുന്നവർതന്നെ പരിഹരിക്കുമ്പോൾ പലപ്പോഴും വാക്ക്തർക്കങ്ങളിൽ കലാശിക്കുന്നു.അവിടുത്തെ ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.ഇത്തരം അശാസ്ത്രീയമായ പാർക്കിംഗ് അവിടെ നിന്നും മാറ്റണമെന്നും ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കി തരണമെന്നും ആംബുലൻസ് ഓണെഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) കണ്ണൂർ ജില്ല സെക്രട്ടറി ഹാരിസ് മുണ്ടേരി ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: