പാലാരിവട്ടമാകുമോ പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി: പാലം പണിത് അധികം വർഷമായില്ലെങ്കിലും പാലാരിവട്ടം പോലെ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലവും നാട്ടുകാർക്ക് പണി കൊടുക്കുമോ?. റെയിൽവേ മേൽപാലത്തിൽ സ്പാനുകൾ യോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റുകൾ തകർന്ന് പലയിടത്തും വിള്ളലുകളും, ഇരുമ്പുകമ്പികളും കണ്ടുതുടങ്ങി.വലിയ കുഴിയിലേക്ക് വീഴുന്നതു പോലെ വൻശബ്ദത്തിലാണ് ഇത്തരം ജോയിന്റുകളിൽ വീണു വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ് കമ്പനിയാണ് പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലവും നിർമിച്ചതെന്ന കാരണത്താൽ നാട്ടുകാർ ഏറെ ആശങ്കയിലാണ്. പാലത്തിന് താഴെ നിൽക്കുന്നവർ പലപ്പോഴും വൻശബ്ദം കേട്ട് ഞെട്ടുന്നതായും പരാതി ഉയർന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെ മേൽപാളി നിർമാണം പൂർത്തിയായി ആദ്യവർഷം തന്നെ തകർന്നിരുന്നു. പരാതി ഉയർന്നപ്പോൾ താൽക്കാലികമായി സിമന്റ് കുഴച്ചിട്ട് കുഴി അടച്ചെന്നു മാത്രം.
ഇപ്പോൾ ഇരുമ്പുകമ്പികൾ പുറത്തു കണ്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. 22 സ്പാനുകളിലായി 550 നീളമുള്ള പാലത്തിൽ മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നുവെന്ന പരാതിയും ഉയർന്നു. പാപ്പിനിശ്ശേരി –പിലാത്തറ കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പാപ്പിനിശ്ശേരിയിലും പഴയങ്ങാടി താവത്തും റെയിൽവേ മേൽപാലങ്ങൾ നിർമിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: