കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയ തലശ്ശേരി സ്വദേശി അറസ്റ്റില്‍
കണ്ണൂർ: കണ്ണൂർവിമാനതാവളത്തില് ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. തലശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്സര്‍ വിമാനതാവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ചക്കരക്കല്‍ പൊലിസ് സ്പെഷ്യല്‍ ടീമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കണ്ണുരിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂര്‍ വിമാനതാവളത്തില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് മുഹമ്മദ് ഒനാസിസ് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതെന്ന് പൊലിസ് അറിയിച്ചു.