സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഉണ്ടാകാമെന്ന് ഇന്റലിജന്സ് മുന്നറിയിപ്പ് : ജനങ്ങള്ക്ക് ജാഗ്രതാനിര്ദേശം

സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഉണ്ടാകാമെന്ന് ഇന്റലിജന്സ് മുന്നറിയിപ്പ്. ഓണക്കാലത്താണ്

വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെന്ന് ഇന്റലിജന്സ് മുന്നറിയിപ്പില് പറയുന്നത്. മലപ്പുറത്തും കോഴിക്കോടുമാണ് വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെന്നും മുന്നറിയിപ്പില് പറയുന്നു.
ഓണക്കാലത്തിന് മുമ്ബ് വ്യാജക്കള്ള് എത്തിക്കാന് കുറുക്കുവഴികള് തേടുന്നതായാണ് മുന്നറിയിപ്പ്.
മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില് കള്ളുഷാപ്പുകള് നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്സ്പെക്ടര്മാര്ക്കും ഇന്റലിജന്സ് അസിസ്റ്റന്റ് കമ്മീഷണര്ക്കും റിപ്പോര്ട്ട് നല്കി.

%d bloggers like this: