കാട്ടാമ്പള്ളി പുഴയിൽ അനധികൃതമായി മണൽ വാരുന്ന തോണി മയ്യിൽ പോലീസ് പിടികൂടി

കണ്ണൂർ : അനധികൃതമായി മണൽ വാരുന്ന തോണി മയ്യിൽ പോലീസ് പിടികൂടി പുഴയിൽ വെച്ചു നശിപ്പിച്ചു .തോണിയിൽ ഉണ്ടായവർ പുഴയിൽ ചാടി രക്ഷപ്പെട്ടു .മയ്യിൽ എസ് ഐ p.ബാബുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തോണി പിടികൂടിയത് .രഹസ്യ വിവരത്തെ തുടർന്ന് ചെറു തോണി ഉപയോഗിച്ചാണ് തോണി പിടികൂടിയത് കഴിഞ്ഞ ഒരാഴ്‌ച്ച മുമ്പാണ് കമ്പിൽ കുമ്മായ കടവിൽ നിന്ന് മണൽ ഉൾപ്പടെ 5 തോണികൾ പിടികൂടിയത് സീനിയർ സി പി ഒ മാരായ  മധുസൂദനൻ, മനോജ്‌കുമാർ, ധനജ്ജയൻ,റഷീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.കഴിഞ്ഞ കുറച്ചു കാലങ്ങളിലായി മണൽ വേട്ട ശക്തമാണിവിടെ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: