പയ്യന്നൂരിൽ വീണ്ടും ബസിനു നേരെ ആക്രമണം

പയ്യന്നൂർ

പയ്യന്നൂർ – ചെറുപുഴ റൂട്ടിൽ സ്വകാര്യ ബസ്സോട്ടം നിലച്ചു. കാങ്കോലിൽ ഒരു സംഘം സ്വകാര്യബസ് തടഞ്ഞ് അക്രമം നടത്തിയതോടെയാണ് ബസ് സർവ്വീസ് നിലച്ചത്. ശനിയാഴ്ച 2 മണിയോടെയാണ് സംഭവം. ശ്രീ വിഷ്ണു ബസിനു നേരെയായിരുന്നു അക്രമം.അക്രമികളിലൊരാൾ പെരിങ്ങോം പോലിസ് പിടിയിൽ. ചെറുപുഴ – പയ്യന്നൂർ റൂട്ടിലെ മത്സരയോട്ടവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച 4ന് സർവ്വകക്ഷി യോഗം ചേരാനിരിക്കെയാണ് അക്രമവും ബസ് പണിമുടക്കും. യാത്രക്കാർ കടുത്ത ദുരിതത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: