സമ്മർ ക്രിക്കറ്റ് കോച്ചിംങ് ആരംഭിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പ് യംഗ് മെൻസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിക്കറ്റ് കോച്ചിംഗ് ക്യാംപ് തൊക്കിലങ്ങാടി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പ്രസിഡന്റ് വി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.പി.ജോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുൻകേരള രഞ്ജി താരവും ഇപ്പോഴത്തെ കേരള രഞ്ജി സെലക്ടറുമായ എൻ.പി.സന്ദീപ് മുഖ്യാതിഥി ആയിരുന്നു. റോഷ സങ്കീമതി, നിധിൻ.സി.എം എന്നിവർ സംസാരിച്ചു. പി. ദീപക് കുമാർ സ്വാഗതവും മാറോളി രാജീവൻ നന്ദിയും പറഞ്ഞു. മെയ് ആദ്യവാരം മുതൽ നീണ്ടു നിൽക്കുന്ന ക്യാംപ് രാവിലെ 7 മണി മുതൽ 10 മണി വരെ തുടർ ദിനങ്ങളിൽ പ്രമുഖ കോച്ചുകളുടെ പരിശീലനത്തിൽ നടക്കുന്നതായിരിക്കും.