കണ്ണപുരം റെയിൽവേ സ്‌റ്റേഷന് സമീപം തീപ്പിടുത്തം

കണ്ണൂർ : കണ്ണപുരം റെയിൽവേ സ്‌റ്റേഷന് സമീപം തീപ്പിടുത്തം. ഇന്ന് വൈകിട്ട് ഏഴു മണിയോടെ ആക്രി കച്ചവടം നടത്തുന്ന സ്ഥലത്താണ് തീ പടർന്ന് പിടിച്ചത്. തീ മറ്റ് സ്ഥലങ്ങളിലേക്കും പടർന്നതോടെ സമീപവാസികൾ പരിഭ്രാന്തരായി. കണ്ണൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: