പ്രവേശന ഫീസ് വർധിപ്പിച്ചു;ടോൾ തടഞ്ഞ് എസ്ഡിപിഐ പ്രതിഷേധം

എടക്കാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള പ്രവേശന ഫീസ് അന്യായമായി വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ടോൾ പിരിവ് തടഞ്ഞു പ്രതിഷേധിച്ചു.

സഞ്ചാരികൾക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് പ്രവേശന ഫീസ് ഏർപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും വർഷമായി പിരിവ് തുടരുന്നുണ്ടെങ്കിലും അസൗകര്യങ്ങൾക്ക് യാതൊരു മാറ്റവുമില്ല. പ്രവേശന നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനമായെത്തിയാണ് പിരിവ് തടഞ്ഞത്.

ചിൽഡ്രൻസ് പാർക്കിന് സമീപം നടന്ന സമരം ധർമടം മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ സാഹിർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അർഷാദ്‌ മഠം, തലീശ് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: