എസ്.എസ്‌.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകൾ ഈ മാസം അവസാനം നടത്താൻ ധാരണ; നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായേക്കും

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം അവസാനം നടത്താൻ ധാരണയായി. ഇതുസംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം പരിഗണിച്ചേക്കും.

മേയ് 21, 22 തീയതികളിൽ പരീക്ഷ നടത്താൻ നിർദേശമുണ്ടെങ്കിലും റമദാൻ വ്രതവും പെരുന്നാൾ അവധിയും കാരണം മേയ് 26 മുതലുള്ള തീയതികളാണ് പരിഗണിക്കുന്നത്.

വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ധാരണയായത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വി.എച്ച്.എസ്.ഇ പരീക്ഷയും രാവിലെയും എസ്.എസ്.എൽ.സി ഉച്ചക്കുശേഷവും നടത്താനാണ് ശുപാർശ. ഇടവേളകളില്ലാതെ പരമാവധി വേഗത്തിൽ പരീക്ഷ പൂർത്തിയാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: