പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍; പെട്രോളിന് 10രൂപയും ഡീസലിന് 13 രൂപയും കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കി. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

ആഗോള വിപണയില്‍ എണ്ണവില കുറഞ്ഞിട്ടും മാര്‍ച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുന്‍പു മാര്‍ച്ച്‌ 16നായിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും മൂന്നു രൂപയാണ് അന്ന് എക്സൈസ് ‍ഡ്യൂട്ടി വര്‍ധിപ്പിച്ചത്.

എന്നാല്‍ ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതല്‍ തീരുവ നിലവില്‍ വരും. വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക് സൈസ് തീരുവയില്‍ നിന്നാണെന്നും കേ ന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: