അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ചന്ദ്രിക അറിവിന് തിളക്കം’ പദ്ധതി ആരംഭിച്ചു
അഴീക്കോട്: 2500 ലേറെ കുട്ടികൾ പഠിക്കുന്ന അഴീക്കോട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചരിത്രത്തിൽ ആദ്യമായി ചന്ദ്രിക അറിവിന് തിളക്കം തുടക്കം കുറിച്ചു. അബൂദാബി – അഴീക്കോട് പഞ്ചായത്ത് കെഎംസിസിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് കാര്യങ്ങൾ ചെയ്തത്.
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും സാനിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ലസിത ടീച്ചറും കുട്ടികളും അബൂദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി ഇ ടി മുഹമ്മദ് സുനീറിൽ നിന്ന് ചന്ദ്രിക പത്രം സ്വീകരിച്ചു കൊണ്ട് പദ്ധതിയുടെ തുടക്കം കുറിച്ചു. മുബാറക് കെവി പുന്നക്കപ്പാറ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മുസ്ലിം നേതാക്കളായ കെപി ഹാരിസ്, ടി ജബ്ബാർ പൊയ്ത്തുംകടവ്, അഷ്റഫ് കാളിയത്, ടി ബഷീർ പുന്നക്കപ്പാറ കെപി ഷഫീഖ് പാപ്പിനിശ്ശേരി, ഉമ്മർ കാട്ടാമ്പള്ളി, നൗഫൽ കണ്ടേരി, കെഎംഎ ലത്തീഫ് സംബന്ധിച്ചു. രാജേഷ് വാരിയർ സ്വാഗതം പറഞ്ഞു .