ക​ണ്ണൂ​രി​ലെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ത​ട്ടി​പ്പ്; യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ക​യും പൈ​സ ന​ല്‍​കു​വാ​ന്‍ ഹോ​ട്ട​ല്‍​മാ​നേ​ജ​രു​ടെ എ​ടി‌​എം കാ​ര്‍​ഡി​ന്‍റെ ന​ന്പ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും എ​ടി​എം കാ​ര്‍​ഡി​ന്‍റെ ന​ന്പ​റു​പ​യോ​ഗി​ച്ച്‌ പ​ണം ത​ട്ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് തൃ​ശൂ​രി​ല്‍ വ​ച്ച്‌ അ​റ​സ്റ്റു​ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ധു​ര​യി​ലെ ദി​ല്‍​വാ​ഗ് (24) ആ​ണ് തൃ​ശൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ടൗ​ണ്‍ സി​ഐ പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ല്‍, എ​സ്‌ഐ ബാ​വി​ഷ്, എ​എ​സ്‌ഐ കൃ​ഷ്ണ​ന്‍, സി​പി​ഒ പ്ര​വീ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. 2019 മെ​യ് 24 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ര്‍​മി ഓ​ഫീ​സ​റെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ യു​വാ​വ് ഹോ​ട്ട​ലി​ലെ​ത്തു​ക​യും ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​വാ​ന്‍ യു​വാ​വി​നെ കാ​ണാ​ത്ത​പ്പോ​ള്‍ ഫോ​ണി​ലൂ​ടെ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ വി​ളി​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ത്തി​ന്‍റെ പൈ​സ ന​ല്‍​കു​വാ​ന്‍ ഫോ​ണി​ലൂ​ടെ ഹോ​ട്ട​ല്‍ മാ​നേ​ജ​രു​ടെ എ​ടി​എം കാ​ര്‍​ഡി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.തു​ട​ര്‍​ന്ന് മാ​നേ​ജ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 35,655 രൂ​പ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ റെ​യി​ന്‍​ബോ ടൂ​റി​സ്റ്റ്ഹോം മാ​നേ​ജ​ര്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ല്‍ വ​ച്ച്‌ പ്ര​തി അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ലും ഇ​യാ​ള്‍ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: