ഡിജിപിക്കെതിരേ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തില്‍, ഡിജിപി ലോകനാഥ് ബെഹ്റയ്ക്കു നേരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കണ്ണൂരിലാണ് ബെഹ്റയ്ക്കു നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിച്ച്ു പുറത്തിറങ്ങുന്പോള്‍ ഡിജിപിക്കു നേരെ പ്രതിഷേധമുയര്‍ന്നു. ഡിജിപി ബ്രാഞ്ച് സെക്രട്ടറി എന്ന പ്ലക്കാര്‍ഡും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ബെഹ്റ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനത്തിന്റെ പേരിലാണ് മുല്ലപ്പള്ളിക്കെതിരേ നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.