പയ്യന്നൂർ – അന്നൂർ -വെള്ളൂർ റോഡ് മെക്കാഡം ടാർ ചെയ്യാൻ 8 കോടി രൂപയുടെ ഭരണാനുമതിയായി.

പയ്യന്നൂർ :- പയ്യന്നൂർ മണ്ഡലത്തിലെ പ്രധാന റോഡായ പയ്യന്നൂർ – അന്നൂർ – കാറമേൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 8 കോടി രൂപയുടെ ഭരണാനുമതിയായതായി സി.കൃഷ്ണൻ എം എൽ എ അറിയിച്ചു.

പയ്യന്നൂർ നഗരത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണിത്. പയ്യന്നൂർ സെൻട്രൽ ബസാറിൽ നിന്ന് തുടങ്ങി അന്നൂർ – കാറമേൽ വഴി കണിയേരി നാഷണൽ ഹൈവേയിൽ എത്തിച്ചേരും. കരിവെള്ളൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് നാഷണൽ ഹൈവേ ഉപയോഗിക്കാതെ പയ്യന്നൂർ ടൗണിലും ,താലൂക്ക് ആശുപത്രിയിലും എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. ആകെ 7 കിലോമീറ്റർ നീളമാണ് റോഡിനുള്ളത്. 5.50 മീറ്റർ വീതിയിൽ മെക്കാഡം ടർ ചെയ്താണ് നവീകരിക്കുന്നത്. റോഡിന് ഒരു ഭാഗത്ത് ഡ്രൈനേജ് ഉണ്ടാകും.റോഡ് സുരക്ഷാ സംവിധാനവും ഉണ്ടാകും.

ന്യൂ ഇയർ ആഘോഷിക്കാൻ കണ്ണൂരിൽ ഹോം മെയ്ഡ് കേക്കുകൾക്കായി വിളിക്കൂ 9847171509

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: