പിജെഎസ്സ് എൻ എസ്.എസ് ക്യാമ്പ് സമാപിച്ചു

പഴയങ്ങാടി. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ഡറി സ്കൂൾ എൻ.എസ് എസ് സപ്തദിന സഹവാസ ക്യാമ്പ്-തിളക്കം മാട്ടൂൽ സി എച്ച്.എം.കെ.ജി.എച്ച് സ്കൂളിൽ സമാപി. ച്ചു. ഹരിതം, സുഭിക്ഷം, അക്ഷരദീപം, ആരോഗ്യരംഗം, മാലിന്യമുഖതഗ്രാമം എന്നി പ്രമേയത്തെ അടിസ്ഥാനമാക്കി ഏഴു ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഹരിതം പ്രമേയത്തിൽപരിസ്ഥിതി സംരക്ഷണം അടുക്കളത്തോട്ട നിർമാണം ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയുംആരോഗ്യരംഗം എന്നാ പ്രമേയത്തിൽ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യബോധവത്കരണം കൂടാതെ ചിത്രകലാക്യാമ്പ് കരാട്ടെ പരിശീലനം തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ തിളക്കം വർധിപ്പിച്ചു.

സമാപന സമ്മേളനം പിടിഎപ്രസിഡന്റ്‌ ടി.എ. മുഹമ്മദ് കുഞ്ഞിയുടെഅധ്യക്ഷതയിൽ മാട്ടൂൽ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ഉദ്ഘടാനം ചെയ്തു. ഇബ്രാഹിംകുട്ടി മാസ്റ്റർ, മുഹമ്മദ്‌ ഹാരിസ്, റാഷിദ ഒടിയിൽ, സയ്യിദ് ഇബ്രാഹിം മാസ്റ്റർ, ഷീന തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പ്രിൻസിപ്പൽ എൽസമ്മ ജോസഫ് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നിർവഹിച്ചു. ലീഡർമാരായ ശബീബ, ഉമർ ഫാറൂഖ് എന്നിവർ ക്യാമ്പ് അവലോകനം നടത്തി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പി. ഷൈനി ടീച്ചർ സ്വാഗതവുംബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു

ന്യൂ ഇയർ ആഘോഷിക്കാൻ കണ്ണൂരിൽ ഹോം മെയ്ഡ് കേക്കുകൾക്കായി വിളിക്കൂ 9847171509

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: