കണ്ണൂർ നഗരത്തിൽ രാത്രികാല വാഹന പരിശോധന കർശനമാക്കും; അനാവശ്യമായി നഗരത്തിൽ എത്തുന്നവർക്കെതിരെ നടപടി

0

ഡിസംബർ 31 വരെ കണ്ണുർ നഗരത്തിൽ രാത്രി 8 മണി മുതൽ രാവിലെ 5 മണി വരെ പോലിസിൻ്റെ കർശന പരിശോധന. ഇരുചക്രവാഹനങ്ങൾക്ക് കർശന നിയന്ത്രണം രേഖകളില്ലാതെയും അനാവശ്യമായും നഗരത്തിൽ എത്തുന്ന വാഹന ഉടമകൾക്കും റൈഡർമാർക്കും കനത്ത നിയമ നടപടി നേരിടേണ്ടി വരും രാത്രി 11 മണിക്ക് ശേഷം ഫുട്ബോൾ ടർഫുകളിൽ മൽസരങൾ അനുവദിക്കുന്നതല്ല

അടിയന്തിര ആവശ്യങൾക്കല്ലാതെ വരുന്ന മുഴുവൻ വാഹനങളും പിടിച്ചെടുക്കും ഇങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമ നടപടി പൂർത്തിയാക്കി മാത്രമെ വിട്ടുകൊടുക്കുകയുള്ളു

പുറത്ത് നിന്ന് വന്ന് നഗരത്തിൽ അക്രമം നടത്താൻ സാധ്യതയുള്ള യായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കർശന നടപടി പൊടിക്കുണ്ട് കൊറ്റാളി അത്താഴക്കുന്ന് താണ തായത്തെരു പ്രഭാത് ജംഗ്ഷൻ മണൽ ചാലാട് മുനിശ്വരൻ കോവിൽ കക്കാട് ഏളയാവുർ കിഴുത്തള്ളി ആനയിടുക്ക് എന്നിവിടങ്ങളിൽ സ്ഥിരം പട്രോളിങ് ടീം വാഹന പരിശോധന നടത്തും ടൈം പട്രോൾ ,ദ്രുത കർമ്മ സേന പ്രശ്നബാധിത സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തും

പൊതുജനങ്ങൾ രാത്രി കാല വാഹന പരിശോധന യോട് സഹകരിക്കണമെന്നും രാത്രിയിലെ അനാവാശ്യ യാത്രകൾ ഒഴിവാക്കണമെന്നും ടൗൺ പോലീസ് അഭ്യർത്ഥിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading