കണ്ണൂരിൽ എക്സൈസിൻ്റെ വൻ മയക്കുമരുന്ന് വേട്ട

പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരണം പിടികൂടി
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് ജംഷിദ്. എസ്.പി.എന്ന ബുള്ളറ്റ് ജംഷി എന്നയാളുടെ വീട്ടിൽ വച്ചാണ് വൻ മയക്കുമരുന്ന് ശേഖരണം പിടികൂടിയത്.വിപണിയിൽ 5 ലക്ഷം രൂപ മൂല്യമുള്ളതും 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ മാരക മയക്കുമരുന്നുകളായ 45.39 gram MDMA,42.28 gram ചരസ്സ്,20gram കഞ്ചാവ്,10.55 gram കൊക്കൈൻ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്നുകളാണ് പിടികൂടിയത്.തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്.എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാസിലെ അംഗങ്ങളായ തളിപറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിവിൽ എക്സൈസ് ഓഫീസർ രജിരാഗ് എന്നിവരുടെ വളരെ നാളത്തെ പ്രയത്നത്തിന്റെ ഫലമായായി കേസ് കണ്ടെത്താനായത്. വളരെ മാരകമായ മയക്കുമരുന്ന് ബാംഗ്ലൂർ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ഇവിടെ എത്തിച്ച് ചെറുകിട മയക്കുമരുന്ന് വിൽവനക്കാർ വഴി ഉപയോക്താക്കളിൽ എത്തിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും തന്റെ കാർ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് പ്രതിയായ ജംഷിദ് കടന്നു കളഞ്ഞതിനെ തുടർന്ന് പ്രതിയുടെ വീട് പരിശോധിക്കുകയായിരുന്നു പ്രിവന്റീവ് ഓഫീസർ വി.പി. ഉണ്ണികൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ്.സി,എച്ച്.ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന , ഡ്രൈവർ പ്ര കാശൻ എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് ശേഖരണം പിടിക്കൂടിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: