പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

കണ്ണൂർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്ദർശനം നടത്തി. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രശ്നബാധിത ബൂത്തുകളിൽ കഴിഞ്ഞ ദിവസമാണ് ജില്ലാ പോലീസ് മേധാവി ജിഎച്ച് യതീഷ് ചന്ദ്ര ഐപിഎസ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. മുണ്ടേരി പഞ്ചായത്തിലെ നിരവധി ബൂത്തുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ചക്കരക്കൽ സി.ഐ കെ.വി പ്രമോദൻ സ്ഥിതിഗതികൾ വിവരിച്ചു നൽകി.