ഒരു കോടിയുടെ കുഴൽപ്പണം പിടിച്ചു

പാലക്കാട്: വാളയാർ അതിർത്തിവഴി കടത്തിയ വൻ കുഴൽപ്പണശേഖരം പോലീസ് പിടികൂടി. ഒരു കോടിയിലധികം വരുന്ന

കുഴൽപ്പണമാണ് പിടിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മണ്ണാർക്കാട് കൊടക്കാട് സ്വദേശി പാതാരിവീട്ടിൽ ഹംസ ഹാജിയുടെ മകൻ അബ്ദുൾ റസാഖ് ആണ് പിടിയിലിലായത്.
തമിഴ്നാട്ടിലെ സേലത്തു നിന്നും മണ്ണാർക്കാട്ടേക്ക് കൊണ്ടുവന്ന പണമാണിതെന്ന് അറസ്റ്റിലായ ആൾ പോലീസിനോട് സമ്മതിച്ചു. ഇന്ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പണം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് എസ്പി ദേബേഷ് കുമാർ ബഹ്റയ്ക്കു കിട്ടിയ രഹസ്യവിവരമനുസരിച്ചാണ് പോലീസ് മലമ്പുഴയിൽ വാഹന പരിശോധന നടത്തിയത്. എസ്ഐ ജലീലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കുഴൽപ്പണം പിടിച്ചത്.

error: Content is protected !!
%d bloggers like this: