സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഇല്ല
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. പൂര്‍ണമായും അടച്ചിടുക അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സര്‍വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് തീരുമാനം. തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കും. ധനബില്ലിന് പകരമുള്ള ഒാര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി.