വ്യാപാരിയെയും കുടുംബത്തെയും കടയിൽക്കയറി ആക്രമിച്ചു

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മംഗലശ്ശേരി ഹോട്ടൽ ഉടമയെയും ഭാര്യയെയും കടയിൽക്കയറി ആക്രമിച്ചതായി പരാതി. ഹോട്ടലുടമ അഴിയൂർ കുനിയിൽ ശ്രീജുവും ഭാര്യ വിജിലയുമാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് മദ്യം കഴിച്ച് ബോധമില്ലാതെ കടയിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് ഇരുവരും ചോമ്പാല പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മദ്യപിച്ചെത്തുന്നവർക്ക് ഭക്ഷണം പാർസൽ മാത്രമേ തരാൻ പറ്റുകയുള്ളൂവെന്ന് ഹോട്ടലുടമയായ ശ്രീജു പറഞ്ഞതോടെ ഇവർ കയർത്ത് സംസാരിച്ചിരുന്നു.ഈ സമയം തിരികെപോയ പ്രതികൾ വൈകുന്നേരം ആറോടെ സ്റ്റീൽ ദണ്ഡുകളുമായി വന്ന്‌ കടയുടമയെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.ശ്രീജുവിന് കൈക്കും ഭാര്യയ്ക്ക് താടിയെല്ലിനും പരിക്കേറ്റ് മാഹി ഗവ. ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നാല് വയസ്സുള്ള ഇവരുടെ മകനും കാലിന് നിസ്സാര പരിക്കേറ്റു.ൽ ദണ്ഡുകൊണ്ട്‌ തലയ്ക്ക് അടിക്കുമ്പോൾ കൈകൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോഴാണ് ശ്രീജുവിനും ഭാര്യക്കും പരുക്കേറ്റത്. സംഭവത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ വ്യാപാരികൾ പ്രതിഷേധിച്ചു. ഇന്ന് കടകളടച്ച് ഹർത്താൽ ആചരിക്കാനും വ്യാപാരികളുടെ യോഗം തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: