ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

 

വെങ്ങര റെയിൽവേ ഗേറ്റ് കഴിഞ്ഞുള്ള മുട്ടം റോഡ് വളവിൽ ബസ്സും സ്കൂട്ടറും കൂട്ടിമുട്ടി രണ്ട് മദ്രസാധ്യാപകർക്ക് പരിക്കേറ്റു.ഇരിട്ടി കാക്കയങ്ങാട്ടെ അഷ്റഫ് മദനി (43), വേങ്ങര സ്വദേശി ഉമ്മർ ഫാളിലി (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ അഷ്റഫ് മദനിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇരുവരും മാട്ടൂൽ തെക്കുമ്പാട് മിസ്ബാഹുൽ ഹുദ മദ്രസയിലെ അധ്യാപകരാണ്. മുട്ടം ഹസനുൽ ബസ്വരയിൽ നടക്കുന്ന മദ്രസാധ്യാപകരുടെ യോഗത്തിൽ പങ്കെടുക്കാനായി പോവുകയായിരുന്നു. മുട്ടത്തുനിന്ന്‌ കണ്ണൂരിലേക്ക്‌ പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്ന അഷ്റഫ് മദനിയുടെ തല ബസ്സിലിടിച്ചാണ് സാരമായി പരിക്കേറ്റത്. ബസ്സിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് ആസ്പത്രിയിലെത്തിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: