വനഭൂമിയില്‍നിന്ന് മരം മുറിച്ചു: കെ.എം. മാണിയുടെ മരുമകനെതിരേ കേസ്

മാനന്തവാടി: വയനാട് ചെതലയത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍നിന്ന് മരം മുറിച്ചു മാറ്റിയ

സംഭവത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ മരുമകനെതിരേ വനംവകുപ്പ് കേസെടുത്തു. മാണിയുടെ മരുമകന്‍ രാജേഷ് പിതൃസഹോദരനുള്‍പ്പെട്ട മൂന്ന് പ്ലാന്‍റേഷന്‍ ഉടമകള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

2012ല്‍ വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ ഇരുന്നൂറോളം മരങ്ങളാണ് മുറിച്ചത്. ഇത് വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ പ്ലാന്‍റേഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.

പാന്പ്ര കോഫി പ്ലാന്‍റേഷനു സമീപത്തെ വനഭൂമിയില്‍നിന്നാണ് മരങ്ങള്‍ മുറിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

error: Content is protected !!
%d bloggers like this: