സിനിമയെ വെല്ലുന്ന തിരക്കഥ; പട്ടാപ്പകൽ കാറിന്റെ ചില്ല് തകർത്ത് പണം കവർന്നവരെയും പരാതിക്കാരനെയും കയ്യോടെ പൊക്കി തലശ്ശേരി പോലീസിന്റെ തകർപ്പൻ ക്ലൈമാക്സ്

0

തലശ്ശേരി: —നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് പണം കവർന്ന കേസിൽ പരാതിക്കാരനും സഹായികളും അറസ്റ്റിൽ. നാദാപുരം തൂണേരിയിലെ എടാടി വീട്ടിൽ ഫസൽ ( 28). തൂണേരി മുടവന്തേരിയിലെ വരക്കണ്ടി താഴെക്കുനിയിൽ വീട്ടിൽ അർജ്ജുൻ (23) ,തൂണേരി സ്വദേശി ബപ് രാത്ത് താഴെ കുനിയിൽവീട്ടിൽ രജിത് (25), എന്നിവരെയാണ് തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ ശനിയാഴ്ച 3 മണിയോടെ നഗരത്തിലെ പാലിശ്ശേരിയിൽ വച്ചാണ് കാറിൽ സൂക്ഷിച്ച പണം കാറിന്റെ ചില്ല് തകർത്ത് ആസൂത്രിതമായി അടിച്ചുമാറ്റിയിരുന്നത് -. പണം തട്ടാൻ പരാതിക്കാരൻ വിളിച്ചു വരുത്തിയ സഹായികൾ തലശ്ശേരിയിൽ വന്ന ബൈക്കും കസ്റ്റഡിയിലുണ്ട്.

സിനിമയെ വെല്ലുന്ന തിരക്കഥയാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ ഫസൽ ഒരുക്കിയത്. ഇത് മണിക്കൂറുകൾക്കകം പോലീസ് പൊളിച്ചടുക്കി- …… സംഭവത്തിന്റെ തുടക്കം ഇങ്ങനെ -> കഴിഞ്ഞ ശനിയാഴ്ച ഉച്ച 3 മണിയോടെ ഡി.വൈഎസ്.പി ഓഫീസിൽ നിന്നും സുമാർ 60 മീറ്ററോളം മാറി ദേശീയപാതക്ക് അരികിലുളള നാഷണൽ എന്ന ഹോട്ടലിന് മുന്നിലേക്ക് ടൊയോട്ട എട്ടിയോസ് കാറിൽ രണ്ട് പേർ എത്തുന്നു.ഇരുവരും കാറിൽ നിന്ന് ഇറങ്ങി കാറ് പൂട്ടി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ കയറി .അല്പ സമയത്തിനകം തിരിച്ച് വന്നപ്പോഴാണ് കാറിന്റെ മുൻഭാഗത്തെ ഇടതുവശത്തെ ചില്ല് തകർത്ത് കാറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച പണം കവർന്നതായി കണ്ടത്. അല്പ സമയത്തിനകം കാറിൽ സൂക്ഷിച്ച 22 ലക്ഷം രൂപ കാറിന്റെ ചില്ല് തകർത്ത് കവർന്നു എന്ന പരാതിയുമായി ഫസൽ പോലീസിനെ സമീപിച്ചു. പരാതി ലഭിച്ച് നിമിഷങ്ങൾക്കകം ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുക യും അന്വേഷണം ആരംഭിക്കുകയും ചെയ്തു.നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഈ ഭാഗം കവർച്ചക്കായി തിരഞ്ഞെടുത്തതാണ് പോലീസിന് സംശയംതോന്നിയത് -. തുടർന്ന് ഡിവൈഎസ്പിയുടെ കൺട്രോൾ റൂമിലെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യത്തിന്റെ ചുവട് പിടിച്ച് നടത്തിയ സമർത്ഥമായ അന്വേഷണമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്.നിരീക്ഷണക്യാമറയിലെ ദൃശ്യം ഭൂതകണ്ണാടി വച്ച് പരിശോധിച്ചപ്പോൾ ഒരാൾ ധൃതിയിൽ എത്തി ബൈക്കോടിച്ച് പോകുന്നത് കണ്ടു. ഈ ബജാജ് പൾസർ ബൈക്കിൽ “വിനായക ” എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ട അന്വേഷണ സംഘം ഈ തുമ്പ് പിടിച്ച് നൂറുകണക്കിന് നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു…

സൂത്രധാരൻ ഫസൽ :

വടകര സ്വദേശിയായ സൽമാൻ എന്നയാളുടെ വിശ്വസ്തനായിരുന്നു ഫസൽ. കാർഗോ ഉൾപ്പടെ നിരവധി ബിസിനസുകൾ ഉള്ള സൽമാൻ 19 ലക്ഷം രൂപ മട്ടന്നൂരിലെ ഒരാൾക്ക് നൽകാൻ ദിവസൾക്ക് മുമ്പ് തന്നെ ഫസലിനെ ഏൽപ്പിച്ചിരുന്നു. കവർച്ച നടന്ന ദിവസം ഫസൽ ഈ പണത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവറിലാക്കി കാറിന്റെ സീറ്റിനടയിൽ സൂക്ഷിക്കുകയും 10 ലക്ഷം രൂപ കയ്യിൽ കരുതുകയും ചെയ്തു. ബാക്കി പണം വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.തുടർന്ന് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം കൂട്ടുപ്രതികൾക്ക് വിവരം കൈമാറി ഡ്രൈവറെയും കൂട്ടി മട്ടന്നൂരിലെക്ക് വരികയായിരുന്നു. ഇതിനിടയിൽ ഫോണിൽ ബന്ധപ്പെടരുതെന്ന് കൂട്ട് പ്രതികളോട് നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു. കൃത്യമായ പദ്ധതിയോടെ ഹോട്ടലിനു മുന്നിൽ കാർ നിർത്തുകയും ഫസലും ഡ്രൈവറും ഹോട്ടലിലേക്ക് കയറിയപ്പോൾ നേരത്തെ സ്ഥലത്ത് എത്തിയിരുന്ന രജത്ത് കാറിന്റെ ചില്ല് തകർത്ത് പണം കവർന്ന് ബൈക്കിൽ അർജുനോടൊപ്പം രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിനടുത്തെത്തിയ ഫസൽ കാറിന്റെ ചില്ല് തകർത്തത് കണ്ട് മുതലാളിയായ സൽമാനെ ഫോണിൽ വിളിച്ച് കാറിന്റെ ചില്ല് തകർത്ത് പണം കവർന്നിട്ടുണ്ടെന്നും എന്നാൽ രണ്ട് കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചത് എന്ന് പറഞ്ഞ് നേരത്തെ കയ്യിൽ കരുതിയിരുന്ന 10 ലക്ഷം രൂപ ഡ്രൈവറുടെ കൈവശം നൽകി മുതലാളിക്ക് കൊടുത്തയക്കുകയായിരുന്നു വിശ്വസ്തനും സത്യസന്ധനുമെന്ന് കാണിക്കാൻ ഫസൽ നടത്തിയ നാടകമായിരുന്നു ഇത് എന്നാൽ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ എല്ലാം തുറന്ന് പറയുകയായിരുന്നു. അന്വേഷണ സംഘത്തിൽ സി.ഐ.സനൽ കുമാർ, പാനൂർ കൺട്രോൾ റൂം എസ് .ഐ ബിജു, ഡി.വൈ എസ് പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, രാജീവൻ, മീറജ് എന്നിവരാണ് ഉണ്ടായിരുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading