വല മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ സിറ്റി: ആയിക്കര പാലമടം പെട്രോൾ പമ്പിന് സമീപം കരയിൽ ഫൈബർ ബോട്ടിനടുത്തു വെച്ച 50,000 രൂപ വില വരുന്ന രണ്ടു വലകൾ കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി അച്യുതാനന്ദൻ വായനശാലക്ക് സമീപം കല്ലേറോത്ത് വളപ്പിൽ സുഗുണന്റെ മകൻ പി. സുധീഷ് (33) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ തിങ്കളാഴ്ച പുലർച്ചെ നാലു മണിക്കിടയിലാണ് കവർച്ച നടന്നത്. കണ്ണൂർ സിറ്റി സ്വദേശിയായ പി.കെ നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വലകൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: