ഗാന്ധി സ്മൃതി ഖാദിമേള 29 മുതൽ കലക്ടറേറ്റിൽ

0

ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഖാദി ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഖാദിമേള ജനുവരി 29 മുതൽ 31 വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. 29 ന് രാവിലെ 11 മണിക്ക് മേള ജില്ലാ കലക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. 

ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റും 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക് 100 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഖാദി കോട്ടൺ, മസ്ലിൻ, കാവി മുണ്ടുകൾ, ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, ഗുണമേൻമയുള്ള കിടക്ക, തലയിണ, തേൻ, എള്ളെണ്ണ, സോപ്പ്, പ്രകൃതിദത്തമായ പട്ടുനൂലിൽ നെയ്തെടുക്കുന്ന പയ്യന്നൂർ പട്ടുസാരികൾ തുടങ്ങിയവ മേളയിൽ ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading