പ്രഥമ സംസ്ഥാന ജൈവവൈവിധ്യ സമ്മേളനത്തിന്   തലശ്ശേരിയിൽ ഇന്ന് തുടക്കമാകും

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന ജൈവവൈവിധ്യ സമ്മേളനത്തിന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഒരുങ്ങി. പരിപാടിക്ക് ഇന്ന് രാവിലെ നടക്കുന്ന ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച ജൈവവൈവിധ്യങ്ങളുടെ മാതൃകകളുടെ അവതരണത്തോടെ തുടക്കമാകും. രാവിലെ പത്ത് മണിക്ക് നടക്കുന്ന വിദഗ്ധ ശിൽപശാലയിൽ എ.എൻ. ഷംസീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി 27ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അവസാനദിനമായ 28 ന് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിഷയാവതരണവും ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖവും സംഘടിപ്പിക്കും.

കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനവുമെന്നതാണ് ജൈവവൈവിധ്യ കോൺഗ്രസിന്റെ വിഷയം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ വൈവിധ്യ പരിപാലനസമിതികൾ, കർഷകർ, സന്നദ്ധ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ,  തുടങ്ങിയവർ പങ്കെടുക്കും. 

80 സ്റ്റാളുകളാവും പ്രദർശനത്തിനുണ്ടാവുക. സർക്കാരിന്റെയും എൻ ജി ഒയുടെയും 15 വീതവും കർഷകരുടെ ഇരുപതും ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളുടെ നാൽപതും സ്റ്റാളുകളാണിവിടെ ഒരുക്കുന്നത്. പരമ്പരാഗത നെൽവിത്തിനിങ്ങളായ ജീരകശാല, രക്തശാഖി തുടങ്ങിയ നെല്ലിനങ്ങളുൾപ്പെടെ ആയിരത്തോളം വിത്തിനങ്ങളുടെ പ്രദർശനവും നടക്കും. കിഴങ്ങ്-പയർവർഗ്ഗങ്ങളുടെ സംരക്ഷണ രീതിയും കൃഷിരീതിയും ആദിവാസി ഗോത്രവർഗ്ഗങ്ങളുടെ വിളപ്രദർശനവും ഭക്ഷണരീതിയും പാചകശാലയും ഒരുക്കിയിട്ടുണ്ട്. വയനാട്- ഇടുക്കി എന്നിവിടങ്ങലിലെ നാടൻ വിത്തിനങ്ങളുടെ കൈമാറ്റവും ഇവിടെ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: