മുസ്ലിം ലീഗ് നേതാവും സി.ഡി.എം.ഇ.എ വൈസ് പ്രസിഡൻ്റുമായ എെ.കെ.സി അബ്ദു റഹിമാൻ ഹാജി മരണപ്പെട്ടു;CDMEA സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

മുസ്ലിം ലീഗ് നേതാവും സി.ഡി.എം.ഇ.എ വൈസ് പ്രസിഡൻ്റുമായ എെ.കെ.സി അബ്ദു റഹിമാൻ ഹാജിയുടെ മരണത്തെ തുടർന്ന് സി.ഡി.എം.ഇ.എ സ്ഥാപനങ്ങളായ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയീ സാഹിബ് ട്രൈനിംങ്ങ് കോളേജ്, സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ, കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് (25:9:2018 ചൊവ്വ) അവധിയായിരിക്കുമെന്ന് സി.ഡി.എം.ഇ.എ ജന:സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം അറിയിച്ചു.

കണ്ണൂർ: മുസ്ലിം ലീഗ് നേതാവും മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും പി.ഡ.ബ്ല്യൂ.ഡി കോൺട്രാക്ടറുമായ കണ്ണൂർ താണ സൈൻ നെസ്റ്റിലെ ഐ.കെ.സി.അബ്ദുൾ റഹിമാൻ ഹാജി (80) അന്തരിച്ചു.മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ, മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി മെമ്പർ, സർ സയ്യിദ് കോളേജ് കമ്മറ്റി, കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ മെമ്പർ, കക്കാട് ദാറുന്നജാത്ത് യത്തീം ഖാന വൈസ് പ്രസിഡണ്ട്, പാപ്പിനശ്ശേരി ജാമിഅ അസ്ഹദിയ കമ്മിറ്റി ട്രഷറർ, താണ മുസ്ലിം ജമാഅത്ത് രക്ഷാധികാരി, കണ്ണോത്തംച്ചാൽ ഫിർദൗസ് പള്ളി കമ്മറ്റി പ്രസിഡണ്ട് തുടങ്ങിയ കമ്മറ്റികളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ സൈനബ. മക്കൾ ടി.പി.അബ്ദുൾ ജബ്ബാർ, ആബിദ്, ഹാരിസ്, ഹസീമ, സാബിറ, ഖദീജ, ഫസീമ മരുമക്കൾ ഡോക്ടർ അബ്ദുൾ മജീദ് (കണ്ണൂർ ജില്ലാ ഹോസ്പിറ്റൽ ) കെ.എസ് ഹാരിസ് (പ്രസ്റ്റീജ് പ്ലൈവുഡ് ) അബ്ദുൾ ലത്തീഫ് എഞ്ചിനിയർ (ദുബൈ) സാബിർ (ഒമാൻ) പരേതന്റെ വസതി ജില്ലാ മുസ്ലിം ലീഗ് ട്രഷറർ വി.പി. വമ്പൻ സിക്രട്ടറി കെ.പി. താഹിർ എന്നിവർ സന്ദർശിച്ചു. നാളെ (25.09.2018)12 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: