വർഷങ്ങളായി തെരുവിൽ കിടക്കുന്ന സമീറിന് പുതിയ ഒരു ജീവിതത്തിലേക്ക് കൈത്താങ്ങായി അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് (AEGCT) കണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകർ

കണ്ണൂർ: മാനന്തവാടിയിൽ നിന്നും വീട്ടുകാർ പൂർണ്ണമായും ഉപേക്ഷിച്ച് കണ്ണൂർ നഗരത്തിൽ വന്ന് പെട്ട് അത്താഴക്കൂട്ടം സുഹറയുടെയും ടൗൺ പോലീസുകാരുടെ

സഹായത്താൽ ഒന്നര വർഷമായി കണ്ണൂർ തെരുവിൽ കഴിയുന്ന സമീറിനെ (34), എസ്.ഐ ശ്രീജിത്ത് കൊടേരി അറിയിച്ചതിനെ തുടർന്ന് AEGCTകണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകർ റഫീഖ് അഴീക്കോട്, സമജ് കമ്പിൽ, ബേബി ആനന്ദ്, റാഹിദ് അഴീക്കോട് എന്നിവർ ചേർന്ന് ഹോപ്പ് ചാരിറ്റബിൾ ഹോം സോണൽ പ്രസിഡന്റ് ഡോ ശാഹുൽ ഹമീദുമായി സംസാരിച്ചു പിലാത്തറയിലുള ഹോപ്പ് ചാരിറ്റബിൾ ഹോമിൽ ഒരു ജോലി തരപ്പെടുത്തിക്കൊണ്ട് അവിടെ എത്തിച്ചു. വർഷങ്ങളായി തെരുവിൽ കിടക്കുന്ന സമീറിന് പുതിയ ഒരു ജീവിതത്തിലേക്ക് കൈത്താങ്ങായി മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ടൌൺ എസ് ഐ ശ്രീജിത്ത് കൊടേരിയും ട്രസ്റ്റ് ഭാരവാഹികളും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: