ആശങ്കകൾക്ക് ഒടുവിൽ പ്രഭാകരൻ മാസ്റ്ററുടെ പത്രിക സ്വീകരിച്ചു

കൊളച്ചേരി :-എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി 2 ഡിവിഷനിലേക്ക്

നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രഭാകരൻ മാസ്റ്ററുടെ പത്രിക തള്ളിക്കാൻ സി.പി.എം നൽകിയ പരാതി റിട്ടേണിംഗ് ആഫീസർ തള്ളി. BL0 മാർക്ക് മൽസരിക്കാർ അവകാശമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന പരാതിയാണ് വരണാധികാരിക്ക് മുമ്പാകെ നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകളും നിയമ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം പ്രസ്തുത കാരണത്തിന് പത്രിക തള്ളാനാവില്ലെന്ന് കണ്ട് പത്രിക സ്വീകരിച്ചതോടെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമാവുകയായിരുന്നു.
ഇടതുപക്ഷം പ്രഭാകരൻ മാസ്റ്ററുടെ സ്ഥാനാർത്ഥിത്തത്തെ ഭയപ്പെടുന്നു എന്നും പരാജയം സമ്മതിക്കുകയാണെന്നും UDF ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: