വിദേശത്ത് കളഞ്ഞു കിട്ടിയ 4500 റിയാൽ അടങ്ങിയ പേഴ്സ് ഉടമയെ ഏൽപിച്ച് കണ്ണൂർ സ്വദേശിയുടെ മാതൃക.

കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് അതികൃതരിൽ എത്തിച്ച് കണ്ണൂർ താഴെ

ചൊവ്വയിലെ റഫീക്ക് വിദേശത്ത് മാതൃകയായി. 4500 റിയാലും മറ്റു രേഖകളും അടങ്ങിയ പേഴ്സ് ആണ് ഇന്നലെ ഒമാനിലെ സൊഹാറിൽ നിന്ന് യുവാവിന് കളഞ്ഞു കിട്ടിയത്. തുടർന്ന് യുവാവ് സമീപത്തെ പള്ളി ഇമാം അനസ് സഖാഫി മുഖേന പൊലീസിൽ അറിയിക്കുകയും പോലീസ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു. ഇന്നത്തെ എട്ടു ലക്ഷത്തോളം വരുന്ന തുകയാണ് 4500 ഒമാനിലെ റിയാൽ. റഫീക്കിനും പള്ളി ഇമാമിനും നന്ദി പറഞ്ഞു പ്രാർത്ഥന നടത്തിയുമാണ് ഉടമ മടങ്ങിയത്.

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: