കൊച്ചിയിൽ അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 അംഗ സംഘമാണ് മൂന്നാറിൽ നിന്നെത്തിയത്. കളമശേരിയിലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി. സ്വാകാര്യ ആശുപത്രിയിൽ അടക്കം സജീകരണങ്ങൾ. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സുസജം. അഞ്ചുപേരുടേയും നില തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് അറുപതിനും എണ്‍പത്തഞ്ചിനുമിടയില്‍ പ്രായമുള്ളവര്‍ക്ക്. ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്നു. ഒരു സ്ത്രീയ്ക്കും നാല് പുരുഷൻമാർക്കുമാണ് കോവിഡ് സ്ഥീരികരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading