ഇരിക്കൂറിൽ കനത്ത മഴയിൽ നെൽക്കൃഷി നശിച്ചു
ഇരിക്കൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിലും രോഗബാധയിലും നെൽക്കൃഷി നശിച്ചു. ഏകദേശം രണ്ട് ഹെക്ടറോളം വരുന്ന കൊയ്യാറായ നെൽക്കൃഷിയാണ് നശിച്ചുപോയത്. തുടർച്ചയായി പെയ്ത മഴയിൽ കുറേഭാഗം നെല്ല് വെള്ളത്തിൽ വീണ് കിടക്കുകയാണ്. കുറേഭാഗം ബ്ലാസ്റ്റ് രോഗം ബാധിച്ചും നശിച്ചുപോയി. കർഷകർ മരുന്ന് തളിച്ചെങ്കിലും തുടർച്ചയായി മഴ പെയ്യുന്നതു കാരണം ഫലം കണ്ടില്ല. ഇരിക്കൂർ കൃഷി ഓഫീസർ സ്ഥലപരിശോധന നടത്തി.