അനധികൃത കരിങ്കൽ ക്വാറികൾ ഉടൻ അടച്ചു പൂട്ടണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ്

0



പാനൂർ: വാഴമലയിലും, പരിസരങ്ങളിലും പ്രവർത്തിക്കുന്ന അനധികൃത കരിങ്കൽ ക്വാറികൾ ഉടൻ അടച്ചു പൂട്ടണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് ആവശ്യപ്പെട്ടു. വാഴമലയിൽ ഉരുൾപൊട്ടിയ കുഴിക്കൽ ക്വാറിയും, പൊയിലൂർ വെങ്ങതോട് ക്വാറിയും സന്ദർശിച്ച ബിജെപി നേതൃസംഘം ക്വാറി പൂട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന മുന്നറിയിപ്പും നൽകി.2019 ൽ ഉരുൾപൊട്ടിയ ക്വാറിക്ക് വീണ്ടും അനുമതി നൽകിയ നടപടി പ്രതിഷേധാർഹമാണ്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. വെങ്ങതോട് ക്വാറി പ്രവർത്തിക്കുന്നത് അവിടുത്തെ നീരൊഴുക്ക് തടസപ്പെടുത്തിയാണ്. കൃഷിക്കും, കുടിവെള്ളത്തിനും ഏക ആശ്രയമായ ജലസ്രോതസ് തടസപ്പെടുത്തി നടത്തുന്ന ക്വാറി ഉടൻ പൂട്ടണമെന്നും എൻ.ഹരിദാസ് പറഞ്ഞു. വി.പി.സുരേന്ദ്രൻ, എ.സജീവൻ, മനോജ് പൊയിലൂർ, കെ.ലിജീഷ് മാസ്റ്റർ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് എൻ.ഹരിദാസ് ക്വാറിയിലെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading