വാഹനപരിശോധനയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0

പയ്യന്നൂർ (കണ്ണൂർ) : കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന വാഹനപരിശോധനയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയ്ക്കിടെ കടവരാന്തയിൽ നിന്നും കയ്യിൽ സഞ്ചിയുമായി ഓടാൻ ശ്രമിച്ച മൂന്നുപേരിൽ ഒരാളെ പോലീസ് പിന്തുടർന്ന് ഓടി പിടികൂടുകയായിരുന്നു. തൃക്കരിപ്പൂർ വൾവക്കാട് സ്വദേശി കാലൻ മുഹമ്മദ് എന്ന വി.മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കണ്ണൂർ ടൗണിലും കാസർക്കോട് ജില്ലയിലെ പല സ്റ്റേഷനുകളിലുമായി നിരവധി കളവ് കേസുകളിൽ പ്രതിയാണ് ഇയാൾ. ഒന്നിച്ചുള്ള പ്രതികളെ കുറിച്ചു വിവരം ലഭിച്ചതായി എസ്.ഐ ശ്രീജിത്ത് കോടേരി പറഞ്ഞു. രാത്രികാലങ്ങളിൽ കറങ്ങി നടന്നു കവർച്ച ചെയ്യുന്ന ഇവർ മറ്റൊരു കവർച്ചക്ക് മുതിരുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ കയ്യിലുണ്ടായ സഞ്ചിയിൽ നിന്നും സ്ക്രൂഡ്രൈവർ പോലുള്ള കവർച്ചക്ക് ഉപയോഗിക്കുന്ന സാധനങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading