പ്രവാസി ലീഗൽ സെൽ എ.എം.തോമസ് സ്മാരക മാധ്യമ പുരസ്കാരം അഭിലാഷ്.പി. ജോണിന്

പ്രവാസി ലീഗൽ സെല്ലിന്റെ എ.എം.തോമസ് സ്മാരക മാധ്യമ പുരസ്കാരം മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ അഭിലാഷ് പി ജോണിന്.പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും മുദ്രയും ഉൾക്കൊള്ളുന്നതാണ് പുരസ്കാരം.മദേഴ്സ് ഡേയിൽ മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത ‘മക്കൾ അറിയാൻ അമ്മ’ എന്ന ഡോക്യുമെന്ററി മുന്നിർത്തിയാണ് അഭിലാഷ് പി.ജോണിനെ അവാർഡിനായി തിരഞ്ഞെടുത്തത്.കണ്ണൂർ ജില്ലയിലെ കൊളക്കാട് സ്വദേശിയാണ് അഭിലാഷ്.പ്രവാസികളുടെ ക്ഷേമം മുന്നിർത്തിയുള്ള അഭിലാഷിന്റെ റിപ്പോർട്ടുകളും ജൂറി അംഗങ്ങളായ ജസ്റ്റിസ് സി.എസ്. രാജൻ, റിട്ട.ഐഎഎസ് ലിഡ ജേക്കബ്, ഫാദർ റോബിൻ കണ്ണഞ്ചിറ എന്നിവർ പരിഗണിച്ചു.പുരസ്കാരം ഓഗസ്റ്റ് പതിനെട്ടിന് വൈകിട്ട് കൊച്ചിയിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ പുരസ്കാരം സമ്മാനിക്കും.പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ അവകാശസംരക്ഷണത്തിനുമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് മനുഷ്യാവകാശകമ്മീഷൻ ജുഡീഷ്യൽ അംഗം ജഡ്ജ് പി.മോഹൻദാസും അർഹനായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: