ശക്തമായ കാറ്റും മഴയും; കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേരള, കര്‍ണാടക,

ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലായിരിക്കും കാറ്റു വീശുക. കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും ഉയര്‍ന്ന തിരമാല ഭീഷണിയുണ്ട്.കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജൂണ്‍ 19ന് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. ജൂണ്‍ 17 നും 18നും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading