വൈദ്യുതിയില്ലാതെ മൊബൈൽ ചാർജ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1

സ്വന്തം ലേഖകൻ

കാലവർഷക്കെടുതി ശക്തമായതോടെ കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ നിർബന്ധമായും പാലിക്കേണ്ട ജാഗ്രതാനിർദേശങ്ങള്‍ കേരള ദുരന്തനിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. മഴ ശക്തമായ മിക്കയിടങ്ങളിലും വൈദ്യുതിയും മുടങ്ങിയ സാഹചര്യമാണ്.

അടിയന്തരഘട്ടത്തിൽ മൊബൈൽ ഫോണിൽ ചാർ‌ജ് ഇല്ലാത്തത് വലിയ പ്രശ്നം തന്നെയാണ്. വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചുതന്നെ മൊബൈൽ ചാർജ് ചെയ്യാം.

1.കയ്യിൽ ഉള്ള usb കേബിൾ ചാർജറിൽ കുത്തുന്ന പിന്നിന് മുന്‍പ് ഉള്ള wire പല്ലു കൊണ്ടു കടിച്ചു കീറുക (ടൂൾസ് ഒന്നും ഇല്ലേൽ )

2. അങ്ങനെ കീറിയാൽ താഴെ ചിത്രത്തിൽ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും അതിൽ

3. അതിലെ ചുവപ്പും കറപ്പും wire എടുത്തു അതിന്റെ മുകളിൽ ഉള്ള പ്ലാസ്റ്റിക് ആവരണം കളയുക .

4. ടിവി റിമോട്ടിലെ രണ്ടു ബാറ്ററിയും ക്ലോക്കിലെ ഒരു ബാറ്റിയറിയും എടുക്കുക

5. ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും

6. അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുർത്ത അഗ്രം ഉണ്ടാവും അതിൽ നമ്മുടെ ചുവന്ന wire മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത വയറും

7. ഇപ്പോൾ മൊബൈൽ ചാർജ് ആയി തുടങ്ങുന്നത് കാണാം

8.  പത്തു മിനിറ്റ് ഇങ്ങനെ പിടിച്ചാൽ തന്നെ 20 % charge മൊബൈലിൽ വരും

9. 4 ദിവസം വരെ ഇങ്ങനെ മൊബൈൽ ഓടിക്കാം, എത്ര നേരം പിടിക്കുന്നോ, അത്രയും ചാർജ് മൊബൈലിൽ കയറും

1 thought on “വൈദ്യുതിയില്ലാതെ മൊബൈൽ ചാർജ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading