നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കം

നാറാത്ത്: നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കം.വൈകു: 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നും ആരംഭിക്കും.
6.30 ന് പ്രവീൺ പനോന്നേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം.തുടർന്ന് മുണ്ടയാട് സച്ചിതാനന്ദം ഭജൻ സമിതി അവതരിപ്പിക്കുന്ന ഭക്തിഗാനമേള.രണ്ടാം ദിനം വ്യാഴാഴ്ച രാവിലെ നട തുറന്ന് നിത്യപൂജൾ, ദീപാരാധന, നിറമാല തുടങ്ങിയ ക്ഷേത്രാചാരപ്രകാരമുള്ളചടങ്ങുകൾ.വൈകുഃ 6.30 ന് ഭഗവതി സേവക്ക് ശേഷം
തൃക്കൺ മഠം മാതൃസമിതി, പള്ളിക്കുന്ന് ജയ് ജവാൻ വനിത കൂട്ടായ്മ, ഈശാനമംഗലം മാതൃസമിതി തുടങ്ങിയവർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി.തുടർന്ന് നൃത്തനൃത്ത്യങ്ങൾ.

സമാപന ദിനമായ വെള്ളിയാഴ്ച രാവിലെ നട തുറന്ന് പതിവ് ചടങ്ങുകൾക്ക് ശേഷം 6 മണിക്ക് മഹാഗണപതി ഹോമം. ഉച്ചക്ക് 12.30ന് പ്രസാദ സദ്യ.

വൈകു: 3 മണിക്ക് കാഴ്ചശീവേലി, പഞ്ചവാദ്യം, തായമ്പക.
തുടർന്ന് നീലേശ്വരം മാടമന ശ്രീധരൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: