അംഗീകാര നിറവിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള

കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് അവാർഡുകൾ സ്വന്തമാക്കി ബ്ലഡ്‌ ഡോണേഴ്സ് കേരള . ജനുവരി 13 നു കണ്ണൂരിൽ നടന്ന പരിപാടിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അവാർഡ് നൽകി. BDK യുടെ മലപ്പുറം പത്തനംതിട്ട കമ്മറ്റികളാണ് സംസ്ഥാന സർക്കാരിന്റെ ബഹുമതിക്ക് അർഹരായത്. 14 ജില്ലാ കമ്മറ്റികളുടെ കീഴിലായി 2019 ൽ കേരളത്തിൽ 250ൽ കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകളും 150 ൽ കൂടുതൽ രക്തദാന ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.മാത്രമല്ല വിദേശത്തു 20 നു മുകളിൽ രക്തദാന ക്യാമ്പുകൾ വഴി ആയിരക്കണക്കിന് രക്തദാതാക്കളെ സംഘടിപ്പിച്ചു നൽകുകയും ചെയ്തു.കേരളത്തിൽ നിന്നും FIBDO അംഗത്വം ഉള്ള മൂന്ന് സംഘടനകളിൽ ഒന്നാണ് BDK.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: