ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 12

0

ഇന്ന് ചാൾസ് ഡാർവിൻ ദിനം… പരിണാമ സിദ്ധാന്തത്തിന്റെ പിതാവായ ഇംഗ്ലീഷു കാരനായ ചാൾസ് ഡാർവിൻ 1809 ൽ ജനിച്ച ദിവസം… പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരിൽ ഔദ്യോഗിക ശവസംസ്കാരം ലഭിച്ച 5 പേരിൽ ഒരാൾ…

ഇന്ന് Sexual and Reproductive Health Awareness Day. ലൈംഗിക രോഗങ്ങൾ പടരുന്നതിന് എതിരെയുള്ള പ്രചാരണങ്ങൾക്കായുള്ള ദിവസം.

1502- വാസ്കോഡ ഗാമ തന്റെ രണ്ടാമത്തെ ഇന്ത്യൻ യാത്ര ലിസ്ബണിൽ നിന്ന് തുടങ്ങി…

1912- ചൈന ഗ്രിഗോറിയൻ കലണ്ടർ സമ്പ്രദായം അംഗീകരിച്ചു..

1922- ചൗരി ചൗരാ സംഭവത്തിൽ പ്രതിഷേധിച്ച് മഹാത്മജി നിസ്സഹകരണ സമരം പിൻവലിച്ചു …

1928… സർദാർ പട്ടേൽ ബർദോളി സമരം തുടങ്ങി.. ഈ സമരത്തോടെ ആണ് വല്ലഭായ് പട്ടേലിന് “സർദാർ” എന്ന വിശേഷണം ലഭിച്ചത്

1976- ഇടുക്കി ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു..

1999- ഇംപീച്ച്മെന്റ് ശ്രമത്തിൽ നിന്ന് US സെനറ്റ് , പ്രസിഡന്റ് ബിൽ ക്ലിന്റണെ കുറ്റവിമുക്തനാക്കി..

2016- ഏകദേശം 1000 വർഷത്തെ ഇടവേളക്ക് ശേഷം കത്തോലിക്ക നേതൃത്വവും (ഫ്രാൻസിസ് മാർപാപ്പ ) റഷ്യൻ ഓർത്തഡോക്സ് നേതൃത്വവും (Patriarch Kiril) ഹവാനയിൽ ചർച്ച നടത്തി..

ജനനം

1804.. എമിൽ ലെൻസ്. ലെൻസ് ലോ ഇൻ തെർമോ ഡൈനാമിക്സ് കണ്ടു പിടിച്ച റഷ്യൻ ശാസ്ത്രജ്ഞൻ..

1809- എബ്രഹാം ലിങ്കൻ.. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പ്രസിഡണ്ട്. അടിമത്തം നിർത്തലാക്കിയത് വഴി ചരിത്ര പുസ്തകത്തിൽ സ്ഥാനം നേടി…

1824- സ്വാമി ദയാനന്ദ സരസ്വതി – ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം മുഴക്കിയ ആര്യസമാജ സ്ഥാപകനായ സാമൂഹ്യ പ്രവർത്തകൻ….

1871- ദീനബന്ധു സി.എഫ്. ആൻഡ്രൂസ്.. ചാൾസ് ഫ്രിയർ ആൻഡ്രൂസ്.. ചർച്ച് ഓഫ് ഇംഗ്ലണ്ട് പുരോഹിതൻ. ഗാന്ധിജിയുടെ വിശ്വസ്ത സുഹൃത്ത്.. പേരിലെ ആദ്യ അക്ഷരം [C F A , Chirsts faithful apostle) ചേർത്ത് ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ എന്ന് അദ്ദേഹത്തെ ഗാന്ധിജി വിളിച്ചു…

1919- സുഭാഷ് മുഖോപാധ്യായ- ബംഗാളി സാഹിത്യകാരൻ.. 1991 ൽ ജ്ഞാനപീഠം… 2003 ൽ പദ്മഭൂഷൻ ലഭിച്ചു.

1920- പ്രാൺ, ഹിന്ദി നടൻ – ശരിയായ പേര് പ്രാൺ കിഷൻ സിക്കൻദ്… 2013 ൽ ദാദസാഹബ് ഫാൽകെ പുരസ്കാരം ലഭിച്ചു.

1924- ധീരേന്ദ്ര ബ്രഹ്മചാരി – അടിയന്തിരാവസ്ഥയിലെ അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഇന്ത്യൻ റാസ് പുടിൻ എന്ന് വിശേഷിപ്പിക്കുന്ന കാവി വസ്ത്രധാരി…

1938- പെരുമ്പടവം ശ്രീധരൻ – മലയാള നോവലിസ്റ്റ്.. നോവൽ ചരിത്രത്തിലെ സകല റിക്കാർഡും തകർത്ത ഒരു സങ്കീർത്തനം പോലെ യുടെ സ്രഷ്ടാവ്…

1939- അജിത് സിങ് – മുൻ കേന്ദ്ര മന്ത്രി.. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ മകൻ…

1949- ഗുണ്ടപ്പ വിശ്വനാഥ് – മുൻ ഇന്ത്യൻ നായകനായ ക്രിക്കറ്റർ.

1984 .. ആർ. വിനയകുമാർ… കർണാടകക്കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം.. പേസ് ബൗളർ

ചരമം

1789- എയ്താൻ അല്ലൻ – അമേരിക്കൻ സ്വാതന്ത്യ പോരാളി.. അമേരിക്കൻ സംസ്ഥാനമായ വേർമോണ്ടിന്റെ സ്ഥാപകരിൽ ഒരാൾ.

1804- ഇമ്മനുവൽ കാന്ത് – ജർമൻ തത്വചിന്തകൻ

1971- ജയിംസ് കാഷ് പെന്നി- ഡിപ്പാർട്ട്മെന്റ് സ്റ്റോർ സ്ഥാപകൻ എന്നറിയപ്പെടുന്നു…

1982- വി.ടി.ഭട്ടതിരിപ്പാട്.. സാമൂഹിക നവോത്ഥാന നായകൻ – ബ്രാഹ്മണ സമുദായ നവോദ്ധാരകൻ.. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിച്ചു..

2005 … കൃഷ്ണൻ കണിയാമ്പറമ്പിൽ – CPl നേതാവ്, മുൻ കൃഷിമന്ത്രി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading