കാഞ്ചീരവം- ആകാശവാണി ശ്രോതാക്കളുടെ സംഗമം 13 ന്
കണ്ണൂര്‍: ആകാശവാണിയുടെ കണ്ണൂര്‍ എഫ്.എം പ്രേമികള്‍ ഒത്തുചേരുന്ന നാലാമത് പ്രതിമാസ റേഡിയോ ആസ്വാദന സദസ്സ് ശ്രോതാക്കളുടെ പ്രതികരണ വേദിയായ കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തില്‍ പതിമൂന്നിന് ഞായറാഴ്ച രാവിലെ 10:15 മുതല്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡിന് സമീപം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കും.9:30 ന് രജിസ്ട്രേഷന് ആരംഭിക്കും.
ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും ദര്‍പ്പണം പ്രോഗ്രാം അവതാരകനുമായ പി.വി പ്രശാന്ത് കുമാര്‍, ശബ്ദപങ്കാളിയും കാഷ്വല്‍ അനൗണ്‍സറുമായ ദര്‍പ്പണം മഞ്ജു രമേഷ് എന്നിവരാണ് ഇത്തവണ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.ഇരുവരുമായി ശ്രോതാക്കളുമായി സംവദിക്കും.ഇതോടനുബന്ധിച്ച് കാഞ്ചീരവം ഒക്ടോബര്‍ ലക്കം മാസികയുടെ പ്രകാശനവും നടക്കും.നൂറ്റി അമ്പതാം ഗാന്ധി ജന്മവാര്ഷികവേളയില് ഗാന്ധിജിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് പരിപാടികളാരംഭിക്കും.